ഡെൽഹിയിൽ അന്തർ സംസ്‌ഥാന മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ

By Desk Reporter, Malabar News
Inter-state drug trafficker arrested in Delhi
Ajwa Travels

ന്യൂഡെൽഹി: അന്തർ സംസ്‌ഥാന മയക്കുമരുന്ന് കടത്തുകാരനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. സീലംപൂർ സ്വദേശിയായ മുഹമ്മദ് നദീം ഖാൻ എന്നയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌പെഷ്യൽ സെൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ഐഎസ്‌ബിടി കശ്‌മീരി ഗേറ്റിന് സമീപം വൻതോതിൽ ഹെറോയിൻ വിതരണം ചെയ്യാൻ നദീം എത്തുമെന്ന് വ്യക്‌തമായ വിവരം ലഭിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. രാവിലെ 8 മുതൽ പരിശോധന നടത്തി. ബിഹാറിലെ സസാറാമിൽ നിന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഡെൽഹി എൻസിആർ വഴി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഹെറോയിൻ ചരക്കുകൾ കൊണ്ടുവന്ന കേസിൽ ഇയാൾ പ്രതിയാണെന്നും പോലീസ് വ്യക്‌തമാക്കി.

ഡെൽഹിയിലെ മയക്കുമരുന്ന് സംഘത്തിന്റെ തലവനെ നദീം പരിചയപ്പെടുകയും പിന്നീട് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുകയും ആയിരുന്നു. തുടർന്ന് നദീം ഖാൻ ഡെൽഹിയിലും പരിസര പ്രദേശങ്ങളിലും ഭാര്യാപിതാവിന്റെ അനധികൃത മയക്കുമരുന്ന് വ്യാപാരം കൈകാര്യം ചെയ്യാൻ തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്‌റ്റഡിയിൽ വിട്ടു.

Most Read:  വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സണായി കെസി റോസക്കുട്ടി ചുമതലയേൽക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE