വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സണായി കെസി റോസക്കുട്ടി ചുമതലയേൽക്കും

By Staff Reporter, Malabar News
kc-rosa-kutty
Ajwa Travels

തിരുവനന്തപുരം: കേരള സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍പേഴ്‌സണായി കെസി റോസക്കുട്ടി ഈ മാസം 7ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്‌ഥാന ഓഫിസില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. കെഎസ് സലീഖ സ്‌ഥാനം ഒഴിഞ്ഞതോടെയാണ് കെസി റോസക്കുട്ടിയെ ചെയര്‍പേഴ്‌സണായി സര്‍ക്കാര്‍ നിയമിച്ചത്.

സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും, സംസ്‌ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും ആയിരുന്നു കെസി റോസക്കുട്ടി. കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ വനിതാ ശാക്‌തീകരണത്തില്‍ സംസ്‌ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യപങ്ക് വഹിച്ച വനിതാ വികസന കോര്‍പറേഷന്‍ 600 കോടിയിലധികം രൂപയാണ് വിവിധ പദ്ധതികള്‍ വഴി വനിതാ ശാക്‌തീകരണത്തിനായി നല്‍കിയിട്ടുള്ളത്.

കോവിഡ് കാലത്ത് നടപ്പാക്കിയ സ്‌മൈല്‍ പദ്ധതി, നൈപുണ്യ വികസനം, സ്‌ത്രീ സുരക്ഷ പദ്ധതികള്‍ ഉള്‍പ്പെടെ നടപ്പിലാക്കി വരുന്നു. വിവിധ ദേശീയ ധനകാര്യ വികസന കോര്‍പറേഷനുകളുടെ കേരളത്തിലെ ചാനലൈസിംഗ് ഏജന്‍സിയായും വനിതാ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിച്ച് വരികയാണ്.

Read Also: സംസ്‌ഥാനത്ത് ഒമൈക്രോൺ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE