മികച്ച ചാനലൈസിങ് ഏജൻസി; അവാർഡ് തിളക്കത്തിൽ വനിതാ വികസന കോർപറേഷൻ

പ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്‌ഥാനം സംസ്‌ഥാന വനിതാ വികസന കോർപറേഷൻ കരസ്‌ഥമാക്കുന്നത്.

By Trainee Reporter, Malabar News
Women Development Corporation with a loan of a record amount
Ajwa Travels

തിരുവനന്തപുരം: പ്രവർത്തന ചരിത്രത്തിൽ ആദ്യമായി, ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്‌ഥാനം നേടി സംസ്‌ഥാന വനിതാ വികസന കോർപറേഷൻ. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവിന്റെ അടിസ്‌ഥാനത്തിലാണ്‌ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്‌ഥാനം നേടിയത്.

ദീർഘകാലം ഒന്നാം സ്‌ഥാനക്കാരായിരുന്ന ഏജൻസികളെ ഉൾപ്പടെ പിന്നിലാക്കിയാണ് വനിതാ വികസന കോർപ്പറേഷൻ ഈ വിജയം കരസ്‌ഥമാക്കിയത്. സംസ്‌ഥാന സർക്കാരിന്റെയും ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്‌ത്രീകൾക്ക് ലളിതമായ വ്യവസ്‌ഥകളിൽ കുറഞ്ഞ പലിശക്ക് സ്വയം സംരംഭക വായ്‌പകൾ കഴിഞ്ഞ 35 വർഷങ്ങളായി സ്‌ഥാപനം നൽകിവരുന്നു.

ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളിൽ നിന്നും വായ്‌പ എടുക്കുന്നതിനായി 805.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോർപ്പറേഷന് സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ചത്. ഇതിലൂടെ കോർപ്പറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായകമായ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. സംസ്‌ഥാന വനിതാ വികസന കോർപ്പറേഷൻ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

സുസ്‌ഥിരമായ പ്രവർത്തന പുരോഗതി, ഉയർന്ന വായ്‌പ വിനിയോഗം, കൃത്യമായ തിരിച്ചടവ്, മൂലധന നിക്ഷേപം തുടങ്ങി വിവിധ പ്രവർത്തന ഘടകങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തലുകളെ അടിസ്‌ഥാനപ്പെടുത്തിയാണ് വനിതാ വികസന കോർപറേഷൻ ഈ നേട്ടം കൈവരിച്ചത്. ഈ കാലയളവിൽ സംസ്‌ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 22,580 വനിതകൾക്ക് 375 കോടി രൂപ വായ്‌പ നൽകാൻ വനിതാ വികസന കോർപറേഷന് സാധിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ കോർപ്പറേഷൻ, ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമുള്ള മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരങ്ങളും കഴിഞ്ഞ വർഷങ്ങളിൽ കരസ്‌ഥമാക്കാനും സംസ്‌ഥാന വനിതാ വികസന കോർപ്പറേഷന് സാധിച്ചിട്ടുണ്ട്.

Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത്‌ ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE