രാജ്യാന്തര റോമിങ് സേവനം; ഇനി മുതല്‍ ഉപയോക്‌താക്കൾ ആവശ്യപ്പെട്ടാല്‍ മാത്രം

By News Desk, Malabar News
Mobile_Application_Malabar News
Representational image
Ajwa Travels

ന്യൂഡല്‍ഹി: രാജ്യാന്തര റോമിങ് സേവനം ഇനി മൊബൈല്‍ ഫോണില്‍ ലഭിക്കണമെങ്കില്‍ ഉപയോക്‌താക്കൾ ആവശ്യപ്പെടണം. ഈ സേവനം ഒഴിവാക്കി മൊബൈല്‍ കണക്ഷനുകള്‍ ക്രമീകരിക്കാന്‍ ടെലികോം അതോറിറ്റി (ട്രായ്) ഉത്തരവിട്ടു. ആക്റ്റിവേറ്റ് ചെയ്‌താലുംആവശ്യമില്ലെങ്കില്‍ ഒഴിവാക്കാം.

ടെലികോം ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഈ ഭേദഗതി വരുത്തി വിഞ്ജാപനം പുറപ്പെടുവിച്ചു. വിദേശ യാത്രയില്‍ പലരും റോമിങ് നിരക്ക് അറിയാതെ മൊബൈല്‍ ഉപയോഗിക്കുകയും അധിക ബില്‍ നല്‍കേണ്ടി വരികയും ചെയ്യുന്നതു പതിവായിരുന്നു. നിരക്ക് പരിമിതപ്പെടുത്താന്‍ സാധിക്കില്ലെന്നു മൊബൈല്‍ സേവന ദാതാക്കള്‍ ട്രായിയെ അറിയിച്ചിരുന്നു. വിദേശ ടെലികോം സേവന ദാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനെ തുടര്‍ന്നാണിത്. ഈ പശ്ചാത്തലത്തിലാണ് ഉത്തരവ്.

Also Read: രാഹുല്‍ ഗാന്ധിയെ തടഞ്ഞ നടപടി; അസമില്‍ കോണ്‍ഗ്രസ് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE