രാഹുല്‍ ഗാന്ധിയെ തടഞ്ഞ നടപടി; അസമില്‍ കോണ്‍ഗ്രസ് പ്രതിഷേധം

By Staff Reporter, Malabar News
malabarnews-assam
Congress Protest In Assam Image Courtesy: IndiaToday
Ajwa Travels

ഗുവാഹത്തി: രാഹുല്‍ ഗാന്ധിയെ തടഞ്ഞ യുപി പോലീസിന്റെ നടപടിക്കെതിരെ അസമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹത്രസ് പീഡനത്തിലെ ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെയും, പ്രിയങ്കയേയും യുപി പോലീസ് തടയുകയായിരുന്നു.

രാഹുലിനെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ വിഷയത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് അസമിലെ ഗുവാഹത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു.

സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നിവ സംയുക്തമായാണ് പ്രകടനം നടത്തിയത്. രാഹുലിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിനു മേലെയുള്ള കടന്നു കയറ്റമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘ഭരണഘടനയില്‍ അധിഷ്‌ഠിതമായ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല, ബിജെപി സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ല ‘ അസം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ടും എംഎല്‍എയുമായ നന്ദിത ദാസ് പറഞ്ഞു.

Read Also: ‘ഹത്രസിൽ നടന്നത് ചെറിയ സംഭവം, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല’; യുപി മന്ത്രി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE