ഐപിഎൽ 2021; ചെന്നൈ സൂപ്പർ കിംഗ്‌സ് ദുബായിൽ പരിശീലനം തുടങ്ങി

By Staff Reporter, Malabar News
ipl-2021
Representational Image
Ajwa Travels

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലനം തുടങ്ങി. നായകന്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസത്തെ ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനം തുടങ്ങിയത്.

ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഐപിഎല്‍ രണ്ടാം ഘട്ടത്തിനായി പരിശീലനം തുടങ്ങിയ ആദ്യ ടീമാണ് സിഎസ്‌കെ. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സ് ഇന്ന് പരിശീലനം തുടങ്ങും. ഷെയ്ഖ് സെയ്‌ദ് സ്‌റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ ഒരുക്കം.

ഡെല്‍ഹി ക്യാപിറ്റല്‍സ് ടീം നാളെ യുഎഇയിലേക്ക് പുറപ്പെടും. ഡെല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് കോച്ചിനൊപ്പം നേരത്തേ തന്നെ ദുബായില്‍ എത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 19നാണ് സീസണ്‍ പുനരാരംഭിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ അടക്കമുള്ള മറ്റ് ടീമുകള്‍ വരും ദിവസങ്ങളില്‍ യുഎഇയിലെത്തും.

Read Also: തരംഗമായി മാർവൽ ‘എറ്റേണൽസ്’; പുതിയ ട്രെയ്‌ലർ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE