ഏപ്രില്‍ രണ്ട് മുതൽ ‘ഇരുൾ’ പടരും; റിലീസ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
Ajwa Travels

ഫഹദ് ഫാസില്‍, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസുഫ് ഇസുദ്ദിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇരുള്‍‘ റിലീസ് ഏപ്രില്‍ രണ്ടിന്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിന്റെ പോസ്‌റ്റർ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റല്‍ പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് അരികിലേക്ക് എത്തുന്നത്.

ഹിന്ദി ചിത്രം ‘കായ് പോ ചെ’യിലൂടെ ബോളിവുഡിലേക്ക് കടന്ന നസീഫിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘ഇരുള്‍’. ചിത്രത്തിൽ ആകെയുണ്ടാകുക മൂന്ന് കഥാപാത്രങ്ങള്‍ ആയിരിക്കുമെന്ന് സംവിധായകന്‍ നസീഫ് യൂസുഫ് ഇസുദ്ദിന്‍ നേരത്തെ പറഞ്ഞിരുന്നു.

‘ഇരുളിന്റെ വിളി വന്നാല്‍ അതിനെ നേര്‍ക്കുനേര്‍ നിന്ന് നേരിടുക എന്നത് മാത്രമാണ് പോംവഴി’ എന്ന ക്യാപ്‌ഷനോടെയാണ് ഫഹദ് ഇപ്പോൾ പുതിയ പോസ്‌റ്റർ പുറത്തുവിട്ടത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഫഹദ്, സൗബിന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലപാതകങ്ങള്‍ ആസ്‌പദമാക്കി എഴുതിയ ഒരു നോവലിനെക്കുറിച്ച്‌ സംസാരിച്ചു കൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. പിന്നീട് സംഘട്ടനങ്ങളിലേക്കും സസ്‌പെന്‍സ് നിറഞ്ഞ രംഗങ്ങളിലേക്കും ട്രെയ്‌ലര്‍ വഴിമാറുന്നു. ഏറെ നിഗൂഢതകള്‍ നിറഞ്ഞ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ളാന്‍ ജെ സ്‌റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം.

Read Also: കമൽ ഹാസന് വിജയസാധ്യത ഇല്ല, കോയമ്പത്തൂർ സൗത്തിൽ ബിജെപി വിജയിക്കും; ഗൗതമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE