ഐഎസ്എൽ; മുംബൈ സിറ്റി ഈസ്‌റ്റ്‌ ബംഗാളിനെ നേരിടും

By Staff Reporter, Malabar News
Mumbai-vs-East-Bengal
Ajwa Travels

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിൽ പ്ളേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ടീമുകൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയതോടെ കൂടുതൽ ആവേശം കൈവരുകയാണ്. കരുത്തരായ മുംബൈ സിറ്റിയെ എതിരിടുമ്പോൾ ഈസ്‌റ്റ് ബംഗാളിന് ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. ലീഗിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ നേടിയ ജയം ആവർത്തിക്കാമെന്ന് ഉറച്ചാണ് മുംബൈ ഇറങ്ങുന്നത്.

പോയിന്റ് പട്ടികയിൽ പത്താം സ്‌ഥാനത്താണ് ഈസ്‌റ്റ് ബംഗാൾ. 12 മൽസരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ സ്വന്തമാക്കിയ അവർ നാല് തവണ പരാജയപ്പെട്ടപ്പോൾ ആറ് സമനിലയും നേടി. മറുഭാഗത്ത് മുംബൈ സീസണിലെ ഏറ്റവും വിജയകരമായ ടീമാണ്. 11 മൽസരങ്ങളിൽ നിന്ന് 26 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് മുംബൈ. രണ്ട് മൽസരങ്ങൾ സമനിലയായപ്പോൾ ഒരു മത്സരത്തിൽ പരാജയപ്പെടുകയും എട്ട് മൽസരങ്ങളിൽ വിജയിക്കുകയും ചെയ്‌തു.

ഓഗ്‌ബച്ചേ, ഹ്യുഗോ ബോമസ്, അഹമ്മദ് ജാഹു, ലെ ഫോൻഡ്രെ തുടങ്ങിയവർ അണിനിരക്കുന്ന മുംബൈക്ക് മറ്റ് ഭീഷണികൾ ഒന്നും തന്നെയില്ല. കോച്ച് സെർജിയോ ലൊബേരക്ക് കൂടുതൽ പുതിയ താരങ്ങളെ കളത്തിറക്കാനും സാധിക്കും.

എന്നാൽ ഈസ്‌റ്റ് ബംഗാൾ നിരയിൽ ഫോമിലുള്ള ബ്രൈറ്റിലാണ് പ്രതീക്ഷ. വിജയിച്ചാൽ പോയിന്റ് പട്ടികയിൽ ബ്ളാസ്‌റ്റേഴ്‌സിനും, ബെംഗളുരുവിനും മുകളിലെത്താൻ അവർക്ക് കഴിയും. വൈകീട്ട് 7.30ന് തിലക് മൈതാനിൽ വെച്ചാണ് മൽസരം.

Read Also: ശാകുന്തളത്തിൽ സാമന്തയുടെ നായകനായി മലയാളികളുടെ പ്രിയപ്പെട്ട സൂഫി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE