ഐഎസ്എൽ; മുംബൈ ഇന്ന് ഹൈദരാബാദിന് എതിരെ ഇറങ്ങും

By Staff Reporter, Malabar News
hyderabad-mumbai
Ajwa Travels

വാസ്കോ: ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. പത്ത് കളിയില്‍ എട്ടിലും ജയിച്ച് 25 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ് അവര്‍. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള സീസണിൽ മികച്ച പ്രകടനം തന്നെയാണ് മുംബൈ പുറത്തെടുക്കുന്നത്. അതേസമയം ഹൈദരാബാദും ഇക്കുറി മികച്ച ഫോമിലാണ്. നാല് ജയവും മൂന്ന് വീതം സമനിലയും തോല്‍വിയുമായി പതിനഞ്ച് പോയിന്റുമായി നാലാം സ്‌ഥാനത്താണ് അവര്‍.

ആദ്യ കളിയിലെ തോൽവിക്ക് ശേഷം സീസണിൽ സ്വപ്‌ന തുല്യമായ മുന്നേറ്റമാണ് മുംബൈ സിറ്റി നടത്തി കൊണ്ടിരിക്കുന്നത്. സ്‌പാനിഷ്‌ കോച്ച് സെർജിയോ ലൊബേറക്ക് കീഴിൽ മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന മുംബൈയെ കീഴടക്കുന്നത് ഹൈദരാബാദിന് എളുപ്പമാവില്ല. പതിനേഴ് തവണയാണ് മുംബൈ താരങ്ങള്‍ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. എന്നാൽ വെറും നാല് ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയത്.

ഹൈദരാബാദ് 15 ഗോള്‍ നേടിയെങ്കിലും പതിമൂന്ന് ഗോള്‍ വഴങ്ങി. നിഖില്‍ പൂജാരി, ഫ്രാന്‍ സാന്‍ഡാസ, സുബ്രത പോള്‍, സൗവീക് ചക്രവര്‍ത്തി എന്നിവരുടെ അഭാവം ഹൈദരാബാദിന് തിരിച്ചടിയാവും. ഇരുടീമുകളും ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു. വൈകീട്ട് ഏഴരക്കാണ് മൽസരം.

Read Also: വിവാദങ്ങൾക്ക് വിട; ‘വർത്തമാനം’ റിലീസിനൊരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE