ഐഎസ്എല്ലിൽ ഇന്ന് ഈസ്‌റ്റ് ബംഗാളിന് എതിരാളി നോർത്ത് ഈസ്‌റ്റ്

By Staff Reporter, Malabar News
isl
Ajwa Travels

ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ഈസ്‌റ്റ് ബംഗാളും നേർക്കുനേർ. പ്ളേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങുന്ന നോർത്ത് ഈസ്‌റ്റിന് ഇന്നത്തെ മൽസരം നിർണായകമാണ്. നിലവിൽ 27 പോയിന്റുമായി അഞ്ചാം സ്‌ഥാനത്തുള്ള ഖാലിദ് ജമീലിന്റെ കരുത്തൻമാർക്ക് ഇന്ന് ജയിച്ചാൽ നാലാം സ്‌ഥാനത്ത് എത്താനാകും. ഇന്ന് രാത്രി 7.30നാണ് മൽസരം.

28 പോയിന്റുമായി ഹൈദരബാദും 30 പോയിന്റുമായി ഗോവയുമാണ് നോർത്ത് ഈസ്‌റ്റിന് മുന്നിലുള്ളത്. അവസാന മൽസരത്തിൽ ഹൈദരബാദും ഗോവയും ഏറ്റുമുട്ടും എന്നതിനാൽ ഇന്ന് വിജയിച്ചാൽ അത് നോർത്ത് ഈസ്‌റ്റിന്‌ ഗുണം ചെയ്യും.

അതേസമയം മറുവശത്ത് ഈസ്‌റ്റ് ബംഗാളിന് പ്ളേ ഓഫ് പ്രതീക്ഷകളെല്ലാം അസ്‌തമിച്ചിരിക്കുകയാണ്. സീസണിലെ അവസാന മൽസരങ്ങൾ വിജയിച്ചു മടങ്ങുകയാവും അവരുടെ ലക്ഷ്യം.

ഖാലിദ് ജമീൽ പരിശീലകനായ ശേഷം ഒരു മൽസരത്തിൽ പോലും പരാജയം ഏറ്റുവാങ്ങാതെയാണ് നോർത്ത് ഈസ്‌റ്റിന്റെ കുതിപ്പ്. മക്കാഡോയുടെയും ഗലേഹോയുടെയും മികച്ച ഫോമിലാണ് ടീമിന്റെ പ്രതീക്ഷ.

Read Also: രാജ്‌കുമാർ ഹിരാനി ചിത്രത്തിൽ കിങ്‌ ഖാന്റെ നായികയായി താപ്‌സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE