ബോളിവുഡ് കിങ് ഖാൻ ഷാറൂഖ് ഖാനും താപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കുടിയേറ്റത്തെ ആസ്‌പദമാക്കി രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന സോഷ്യല്‍ ഡ്രാമയിലാണ് ഇരുവരും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ത്ത വ്യക്‌തിയായാണ് ചിത്രത്തിൽ ഷാറൂഖ് ഖാന്‍ എത്തുന്നത്.
നിലവിൽ ‘പത്താന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഷാറൂഖ് ഖാന്‍. രണ്ട് വര്‍ഷത്തിന് ശേഷം താരം അഭിനയിക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍.
അതേസമയം ‘ലൂപ് ലപ്പേട്ട’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ താപ്‌സി നിലവില്‍ അനുരാഗ് കശ്യപിന്റെ ‘ദേ ബാരാ’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റര്‍ മിഥാലി രാജിന്റെ ബയോപിക്കിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
‘സഞ്‌ജു’വാണ് രാജ്‌കുമാർ ഹിരാനിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
Read Also: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടറിൽ ഫോട്ടോഷൂട്ട്; നടപടി