സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യബന്ധനത്തിന് വിലക്ക്

By Trainee Reporter, Malabar News
Heavy Rain Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കാലവർഷ കാറ്റുകളും വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴക്ക് കാരണം. അതേസമയം, ഇന്നെങ്കിലും കാലവർഷം കനക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. ഇക്കുറി കാലവർഷം നേരത്തെ എത്തിയിട്ടും ഇതുവരെയും സാധാരണയിൽ കുറവ് മഴ മാത്രമാണ് സംസ്‌ഥാനത്ത്‌ ലഭിച്ചത്. 5 ദിവസം കൂടി കേരളത്തിൽ മഴ തുടരും.

Most Read: പരിസ്‌ഥിതി ലോല മേഖല; കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE