പരിസ്‌ഥിതി ലോല മേഖല; കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

By Trainee Reporter, Malabar News
hartal
Representational image
Ajwa Travels

കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉൾപ്പടെയുള്ള ജില്ലയിലെ 14 പഞ്ചായത്തുകളെ പൂർണമായും കാരശ്ശേരി, താമരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളെ ഭാഗികമായും ഹർത്താൽ ബാധിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, പാൽ, പത്രം തുടങ്ങിയവരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്‌ഥിതി ലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സംസ്‌ഥാനത്ത്‌ ഉണ്ടനീളം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, ബഫർ സോൺ വിഷയത്തിൽ സർക്കാർ കർഷകർക്ക് ഒപ്പമാണെന്ന് കത്തോലിക്കാ സഭക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. കോഴിക്കോട് രൂപതയുടെ ശതാബ്‌ദി ആഷോഷങ്ങൾ ഉൽഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ആത്‌മാർഥമായി ഇടപെടണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. വിധിയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Most Read: നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ-പ്രതിഷേധവുമായി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE