സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്‌ത സംഭവം; സ്‌ഥിരീകരിച്ച് ഐടി മന്ത്രാലയം

By News Desk, Malabar News
twitter-indiaviloation
Representational Image
Ajwa Travels

ഡെൽഹി: ട്വിറ്ററിലെ പോസ്‌റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിൽ സ്‌ഥിരീകരണവുമായി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്ന 100 പോസ്‌റ്റുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് ഐടി മന്ത്രാലയം അറിയിച്ചു.

ഇന്ന് രാവിലെയാണ് കോവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അമ്പതോളം പേരുടെ ട്വീറ്റുകൾ നീക്കം ചെയ്‌തത്‌. കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട വിമർശനാത്‌മകമായി പോസ്‌റ്റുകൾ നീക്കാൻ നിർദേശം ട്വിറ്ററിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.

ഈ ട്വീറ്റുകൾ ഐടി നിയമങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ വാദം. ഇതിന് പിന്നാലെ 52 ട്വീറ്റുകളാണ് ട്വിറ്റർ നീക്കിയത്. എന്നാൽ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ ആവശ്യം ട്വിറ്റർ തള്ളി.

Also Read: സിദ്ദിഖ് കാപ്പന് ചികിൽസ; രാഹുൽ ഗാന്ധിയും എംപിമാരും രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം; മഅ്ദനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE