ജയസൂര്യയുടെ നൂറാമനായി ‘സണ്ണി’ വരുന്നു

By News Desk, Malabar News
Malabarnews_jayasurya new movie
Ajwa Travels

വ്യത്യസ്‌തമായ റോളുകളിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ നടന്‍ ജയസൂര്യയുടെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ‘സണ്ണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നീ താരങ്ങളാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്‌ജിത് ശങ്കറാണ്.

”ഒരു പുതിയ ആശയം പിന്തുടരുന്ന സിനിമയാണ് സണ്ണി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലാണ് പ്രധാന ലൊക്കേഷന്‍. മുഴുവന്‍ ആളുകളും ഇതേ ഹോട്ടലില്‍ താമസിച്ചായിരിക്കും ചിത്രം ഷൂട്ട് ചെയ്യുക. നിലവില്‍ ഒരു മാസത്തെ ഷെഡ്യൂളാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്”, രഞ്‌ജിത് പറഞ്ഞു.

Also Read: കിടന്നുറങ്ങിയ വീട്ടമ്മ, നേരം പുലർന്നപ്പോൾ 22 അടിയിലധികം ഉയരമുള്ള മരത്തിൽ!

പുണ്യാളന്‍, സു സു സുധി വാത്‍മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ-രഞ്‌ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ വിജയിച്ച ചിത്രം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ചെയ്‌തിരിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. സിനോയ് ജോസഫാണ് ശബ്‌ദലേഖനം.

‘ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍’ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ ജയസൂര്യ പതിനെട്ട് വര്‍ഷം നീണ്ട സിനിമാ ജീവിത്തിനിടെയാണ് 100മത്തെ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE