കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി

By Trainee Reporter, Malabar News
jose k mani _2020 Sep 01
Ajwa Travels

കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് എതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തുവെന്ന്‌ ചൂണ്ടികാട്ടി ജോസ് കെ മാണി വിഭാഗം പോലീസിൽ പരാതി നൽകി. മോൻസ് ജോസഫ് നടത്തുന്ന ട്രാക്‌ടർ റാലിയിൽ കേരള കോൺഗ്രസ് എമ്മിന്റെ പേര് ഉപയോഗിച്ചു എന്നാണ് പരാതി. ജോസ് പക്ഷം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടമാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

പാർട്ടിയുടെ പേരും ചിഹ്‌നവും തമ്മിലുള്ള തർക്കത്തിൽ ജോസ് പക്ഷത്തിന് അനുകൂലമായ നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ജോസ് പക്ഷം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

കടുത്തുരുത്തിയിൽ മോൻസ് ജോസഫ് നടത്തുന്ന ട്രാക്‌ടർ റാലിയിൽ കേരള കോൺഗ്രസ് എം (ജോസഫ് വിഭാഗം) എന്ന പേരാണ് ഉപയോഗിച്ചത്. പോസ്‌റ്ററുകളിലും മറ്റും പേര് അച്ചടിച്ചുവന്നു. ഇത് അനുവദിക്കാൻ കഴിയില്ലെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്.

Read also: വാളയാർ കേസിൽ സമരം ശക്‌തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE