ജോസ് കെ മാണി എംപി സ്‌ഥാനം രാജി വെച്ചു

By News Desk, Malabar News
Malabarnews_jose k mani
Jose K Mani
Ajwa Travels

കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജിക്കത്ത് ജോസ് കെ മാണി രാഷ്‍ട്രപതിക്ക് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മല്‍സരിക്കാനാണ് എംപി സ്‌ഥാനം രാജിവെച്ചതെന്നാണ് സൂചന.

ജോസ് കെ മാണി രാജിവെച്ച ഒഴിവില്‍ വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്ന് സൂചനയുണ്ട്. കേരളാ കോണ്‍ഗ്രസ് എം പിളര്‍ത്തി ഇടത് മുന്നണിയിലെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ നിലവില്‍ പാലാ എംഎല്‍എയായ മാണി സി കാപ്പനും പാര്‍ട്ടിയായ എന്‍സിപിയും എല്‍ഡിഎഫ് വിടുമെന്ന് ഭീഷണി ഉണ്ടായിരുന്നു. എന്‍സിപി പോകുന്നെങ്കില്‍ പോകട്ടെയെന്ന് സിപിഎം നിലപാട് സ്വീകരിച്ചതോടെയാണ് ജോസ് കെ മാണി എംപി സ്‌ഥാനം രാജിവെച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നത്.

Read Also: ബ്രിട്ടണില്‍ നിന്നെത്തി ഡെല്‍ഹിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE