അന്ന് പിതാവിനെ വേട്ടയാടിയവർ ഇന്ന് മകനെ ലക്ഷ്യം വെക്കുന്നു; പ്രതികരിച്ച് ജോസ് കെ മാണി

By News Desk, Malabar News
Jose K Mani reply to biju ramesh
Jose K Mani
Ajwa Travels

തിരുവനന്തപുരം: ബാർകോഴ കേസിൽ പുതിയ ആരോപണവുമായി എത്തിയ ബിജു രമേശിന് മറുപടിയുമായി ജോസ് കെ മാണി. കെ.എം മാണിക്കെതിരേ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനവുമായാണ് ബാറുടമ ബിജു രമേശ് രംഗത്ത് എത്തിയിരിക്കുന്നതെന്ന് ജോസ് കെ മാണി പറയുന്നു. അന്ന് പിതാവിനെ വേട്ടയാടിയവർ ഇന്ന് തന്നെ ലക്ഷ്യം വെക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജു രമേശ് ഇപ്പോൾ എത്തിയതിന്റെ പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെന്നും ജോസ് കെ മാണി പറഞ്ഞു.

Related News: ബാർകോഴ; ആദ്യം ഭീഷണി, പിന്നീട് 10 കോടി; ജോസ് കെ മാണിക്കെതിരേ ബിജു രമേശ്

ബാർകോഴ കേസ് പിൻവലിക്കാൻ ജോസ് കെ മാണി ഭീഷണിപ്പെടുത്തുകയും പിന്നീട് പണം വാഗ്‌ദാനം ചെയ്‌തുവെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും ബിജു വ്യക്‌തമാക്കി. ബാർകോഴ കേസിൽ രാഷ്‌ട്രീയ ഗൂഡാലോചനയുണ്ടെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്‌ടക്കേസ് കൊടുക്കുമെന്നും ബിജു അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE