‘പാ‍ർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ പുറത്ത്’; തരൂരിനെതിരെ കെ സുധാകരൻ

By Web Desk, Malabar News
k_sudhakaran
Ajwa Travels

കണ്ണൂർ: ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂർ കോൺഗ്രസ് പാ‍ർട്ടിയിലെ ഒരു എംപി മാത്രമാണെന്നും പാ‍ർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുമ്പോളാണ് സുധാകരൻ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ഇക്കാര്യത്തിൽ ക‍ർശന നിലപാട് പാർട്ടിക്കുണ്ടെന്നും സുധാകരൻ വ്യക്‌തമാക്കി. കെ റെയിൽ വിഷയത്തിൽ പാ‍ർട്ടിയുടേയും മുന്നണിയുടേയും നിലപാടിന് വിരുദ്ധമായ നിലയിൽ ശശി തരൂ‍ർ പ്രതികരണം തുടരുകയും പിണറായി വിജയനെ പൊതുവേദികളിൽ പ്രശംസിച്ചു സംസാരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് സുധാകരൻ നിലപാട് വ്യക്‌തമാക്കിയത്.

കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ തരൂര്‍ ഒപ്പുവെക്കാതിരുന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. കെ റെയില്‍ പദ്ധതിയെ കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തില്‍ നിലപാട് എടുക്കാനാകില്ല. അങ്ങനെയൊരു പഠനം നടക്കാതിരുന്നതിനാൽ ആണ് കത്തില്‍ താന്‍ ഒപ്പുവെക്കാതിരുന്നത് എന്നായിരുന്നു തരൂരിന്റെ വിശദീകരണം.

Read Also: കിഴക്കമ്പലത്തെ ആക്രമണം; പ്രത്യേക സംഘം അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE