പ്രതിസന്ധികള്‍ക്കിടെ കെ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇന്ന് കാണും

By News Desk, Malabar News
K_Surendran_Malabar news
Ajwa Travels

ഡെല്‍ഹി: ബിജെപിയിലെ ഭിന്നതകള്‍ക്കിടെ സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇന്ന് കാണും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആയാണ് കൂടിക്കാഴ്‌ചയെന്നാണ് ഒദ്യോഗിക വിശദീകരണം.

സുരേന്ദ്രനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രണ്ട് തവണ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. പിഎം വേലായുധന്‍, കെപി ശ്രീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും സംസ്‌ഥാന നേതൃത്വത്തെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

Also Read: സിഎഎയിൽ പ്രതിഷേധിച്ച് ഐഎഎസ് ഉപേക്ഷിച്ച എസ് ശശികാന്ത് കോൺ​ഗ്രസിൽ ചേർന്നു

ഈ സാഹചര്യത്തിലാണ് ഡെല്‍ഹിയില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് സൂചന. അതേസമയം, തന്നെ വിളിപ്പിച്ചതല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എത്തിയതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE