ട്വന്റി 20യുടെ പിന്‍മാറ്റം എന്‍ഡിഎക്ക് അനുകൂലമാകും; കെ സുരേന്ദ്രൻ

By Syndicated , Malabar News
K-Surendran
Ajwa Travels

കൊച്ചി: തൃക്കാക്കരയിലെ ട്വന്റി 20യുടെ പിന്‍മാറ്റം എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി 20 പിടിച്ചത് എല്‍ഡിഎഫ്- യുഡിഎഫ് വിരുദ്ധ വോട്ടുകളാണെന്നും തൃക്കാക്കരയിലെ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എന്‍ഡിഎക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഭീകരവാദ ശക്‌തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന സമൂഹം ഒറ്റക്കെട്ടായി എന്‍ഡിഎക്ക് ഒപ്പം നില്‍ക്കും. ക്രൈസ്‌തവ സമൂഹത്തിന്റെ പരാതികള്‍ കേള്‍ക്കാനോ പരിഹരിക്കാനോ ഇടതു വലതു മുന്നണികൾ തയ്യാറായിട്ടില്ല. അവര്‍ മതഭീകരവാദികളെ സഹായിക്കുന്നതിന്റെ പിന്നാലെയാണ്. സില്‍വര്‍ ലൈന്‍ വരുന്നതിനെതിരെ കടുത്ത നിലപാട് കേരളത്തിലെ ബിജെപി സ്വീകരിച്ചിട്ടുണ്ട്. അത് വോട്ടര്‍മാര്‍ക്ക് അറിയാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി സ്‌ഥാനാർഥി എഎന്‍ രാധാകൃഷ്‌ണന്‍ നാമനിര്‍ദേശ പത്രിക സമർപ്പണത്തിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം എഎന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

Read also: ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE