ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരർ പിടിയിൽ

By Team Member, Malabar News
Kayamkulam MDMA case; Two more were arrested
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരരെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. ആക്രമണങ്ങള്‍ക്കായി ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുന്നവരാണ് ഹൈബ്രിഡ് ഭീകരര്‍. പിടിയിലായ ഭീകരർ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് ജമ്മു കശ്‌മീർ പോലീസ് വ്യക്‌തമാക്കി.

കൂടാതെ അറസ്‌റ്റിലായ ഭീകരരുടെ പക്കൽ നിന്നും 4 പിസ്‌റ്റളുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപും ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഒരു ഹൈബ്രിഡ് ഭീകരനെ ഇന്ത്യന്‍ ആര്‍മിയുടെ 34 ആര്‍ആര്‍ യൂണിറ്റും കുല്‍ഗാം പോലീസും ചേർന്ന് പിടികൂടിയിരുന്നു. കൂടാതെ ഇന്നലെ കശ്‌മീരിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.

Read also: ബാബറി തകർത്തു; അടുത്തത് ഗ്യാന്‍വാപി; ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE