‘വിരുന്ന്’ ആദ്യ ഷെഡ്യൂള്‍ പൂർത്തീകരിച്ച് കണ്ണൻ താമരക്കുളം

By Siva Prasad, Special Correspondent (Film)
  • Follow author on
Completes first schedule of 'Virunnu'
കണ്ണൻ താമരക്കുളം 'വിരുന്ന്' ചിത്രീകരണത്തിന് ഇടയിൽ
Ajwa Travels

തമിഴ് സൂപ്പർതാരം അർജുൻ മലയാളത്തിൽ വീണ്ടുമെത്തുന്ന വിരുന്ന് ആദ്യ ഷെഡ്യൂൾ പീരുമേട്ടിൽ പൂർത്തിയാക്കി.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിറുത്തിവെച്ചിരുന്ന സിനിമാ ചിത്രീകരണം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയ ദിവസംതന്നെ ചിത്രീകരണം ആരംഭിച്ച വിരുന്ന് 17 ദിവസം കൊണ്ടാണ് ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചെതെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം അറിയിച്ചു.

പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് ഒരു എക്‌സ്‌ട്രീം ഫാമിലി ത്രില്ലര്‍ ചിത്രമാണ്. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നിക്കി ഗൽറാണി ആണ് ചിത്രത്തിലെ നായിക. നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാർ, എൻഎം ബാദുഷ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മുകേഷ്, ബൈജു സന്തോഷ്, അജു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാർ, ആശാ ശരത്ത്, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് തുടങ്ങയ നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Completes first schedule of 'Virunnu'
കണ്ണൻ താമരക്കുളം ചിത്രീകരണ സംഘത്തിനൊപ്പം

വിരുന്നിന് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ദിനേഷ് പള്ളത്ത് ആണ്. കണ്ണൻ താമരക്കുളം – ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്‘. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു.

Completes first schedule of 'Virunnu'
കണ്ണൻ താമരക്കുളം, അർജുൻ

ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ് – വിടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം – സഹസ് ബാല, വസ്‌ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – പ്രദീപ് രംഗൻ എന്നിവരും അസോ. ഡയറക്‌ടർ – സുരേഷ് ഇളമ്പൽ, പിആർഒ – പി ശിവപ്രസാദ് & സുനിത സുനിൽ എന്നിവരുമാണ് നിർവഹിക്കുന്നത്. വിരുന്ന് ചിത്രവുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ ‘ഇവിടെ’ വായിക്കാം.

Nikki Galrani in Virunnu
നിക്കി ഗൽറാണി

Most Read: ട്രാൻസ്‌ജെൻഡേഴ്‌സിന് ഓണക്കിറ്റ് നൽകാൻ തീരുമാനം; റേഷൻ കാർഡ് വേണ്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE