ട്രാൻസ്‌ജെൻഡേഴ്‌സിന് ഓണക്കിറ്റ് നൽകാൻ തീരുമാനം; റേഷൻ കാർഡ് വേണ്ട

By News Desk, Malabar News
Decision to give Onamkit to transgender people; No ration card required
Ajwa Travels

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യമന്ത്രി ജിആർ അനിൽ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ കാർഡില്ലാത്ത ട്രാൻസ്‌ജെൻഡേഴ്‌സിന് കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നടൻ മണിയൻപിള്ള രാജുവിന് ഓണക്കിറ്റ് നൽകിയത് വിവാദമാക്കേണ്ടതില്ലെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നടൻ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ ഓണക്കിറ്റ് നേരിട്ടെത്തിച്ചതിന് ഭക്ഷ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സപ്‌ളൈക്കോയുമായുള്ള മണിയൻപിള്ള രാജുവിന്റെ സഹകരണത്തിന് നന്ദി അറിയിച്ചാണ് കിറ്റ് വീട്ടിലെത്തിച്ചത്. പൊതുവിതരണ സംവിധാനത്തെ പിന്തുണക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

ഭക്ഷ്യക്കിറ്റ് വിതരണത്തെക്കുറിച്ച് നല്ലത് പറഞ്ഞ മണിയൻപിള്ള രാജുവിനെ കളിയാക്കുകയാണ് പ്രതിപക്ഷം ചെയ്‌തത്‌. മണിയൻപിള്ള രാജുവിന് കിറ്റ് നൽകിയത് അപരാധം എന്ന രീതിയിൽ ചിത്രീകരിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

Also Read: കോവിഡ്; വാളയാർ അതിർത്തിയിൽ കർശന നിയന്ത്രണങ്ങളുമായി കേരളവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE