കോവിഡ്; വാളയാർ അതിർത്തിയിൽ കർശന നിയന്ത്രണങ്ങളുമായി കേരളവും

By Team Member, Malabar News
Walayar Checkpost
Ajwa Travels

പാലക്കാട്: കോവിഡിനെ തുടർന്ന് വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളവും. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഉള്ള ആളുകൾക്ക് മാത്രമാണ് കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവയില്ലാതെ സംസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നവരെ അതിർത്തിയിൽ  തടയുന്നുണ്ട്.

വാളയാർ അതിർത്തിയിൽ തമിഴ്‌നാടും നേരത്തെ തന്നെ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിലാണ്‌ തമിഴ്‌നാടിന്റെ തീരുമാനം. സർട്ടിഫിക്കറ്റുകൾക്ക് പുറമേ തമിഴ്‌നാടിന്റെ കോവിഡ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

വാക്‌സിൻ എടുക്കാത്ത ആളുകൾക്കും, ആർടിപിസിആർ പരിശോധന ഫലം കയ്യിൽ ഇല്ലാത്ത ആളുകൾക്കും അതിനുള്ള സൗകര്യം അതിർത്തിയിൽ ഒരുക്കാനുള്ള നീക്കത്തിലാണ് തമിഴ്‌നാട് സർക്കാർ. അതേസമയം തന്നെ കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾക്ക് അതിർത്തി കടക്കുന്നതിന് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

Read also : അഫ്‌ഗാൻ നേതാക്കൾക്കെതിരെ ഇനിയും ആക്രമണമുണ്ടാകും; മുന്നറിയിപ്പുമായി താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE