അഫ്‌ഗാൻ നേതാക്കൾക്കെതിരെ ഇനിയും ആക്രമണമുണ്ടാകും; മുന്നറിയിപ്പുമായി താലിബാൻ

By News Desk, Malabar News
Ajwa Travels

കാബൂൾ: അഫ്‌ഗാൻ സര്‍ക്കാരിലെ നേതാക്കൾക്കെതിരെ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. അഫ്‌ഗാൻ പ്രതിരോധമന്ത്രി ബിസ്‌മില്ലാ മുഹമ്മദിക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമം നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ബിസ്‌മില്ലാ മുഹമ്മദിക്ക് നേരെ ചൊവ്വാഴ്‌ച രാത്രിയാണ് ബോംബും തോക്കും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. താലിബാന്‍ മാസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് കാബൂളില്‍ ആക്രമണം നടത്തുന്നത്. ഇതോടെ അഫ്‌ഗാൻ സുരക്ഷാസേനയും താലിബാനുമായുള്ള യുദ്ധം രാജ്യതലസ്‌ഥാനമായ കാബൂളിലേക്കും എത്തുകയായിരുന്നു.

Also Read: ഡെൽഹിയിലെ 9 വയസുകാരിയുടെ കൊലപാതകം; മരണകാരണം കണ്ടെത്താനായില്ല; അന്വേഷണം ക്രൈം ബ്രാഞ്ചിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE