കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളംതെറ്റി; ആളപായമില്ല

By Trainee Reporter, Malabar News
Kannur- Alappuzha Executive Express derails; No casualty
Rep. Image
Ajwa Travels

കണ്ണൂർ: കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളംതെറ്റി. കണ്ണൂർ റെയിൽവേ സ്‌റ്റേഷനു സമീപം ഇന്ന് പുലർച്ചെ 4.40ന് ആണ് സംഭവം. ട്രെയിൻ പുറപ്പെടാനായി പ്ളാറ്റുഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് ട്രെയിൻ ഒരുമണിക്കൂർ വൈകിയാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികളാണ് പാളം തെറ്റിയത്. അപകടസമയത്ത് യാത്രക്കാർ ഉണ്ടായിരുന്നില്ല.

ബോഗികൾ പാളം തെറ്റിയപ്പോൾ സിഗ്‌നൽ ബോക്‌സ് ഉൾപ്പടെ തകർന്നു. പ്രധാന പാതക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാൽ മറ്റു ട്രെയിൻ സർവീസുകളെ അപകടം ബാധിച്ചിട്ടില്ല. പാളം തെറ്റിയ രണ്ടു ബോഗികളും വേർപ്പെടുത്തിയതിന് ശേഷമാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. ട്രെയിൻ പാളം തെറ്റിയ സംഭവത്തെ കുറിച്ചുള്ള കാരണം പഠിച്ചുവരികയാണെന്ന് റെയിൽവേ അറിയിച്ചു.

Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE