വിസി പുനർനിയമനം; ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്

By Syndicated , Malabar News
court-notice-to-the-governor
Ajwa Travels

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്. പ്രത്യേക ദൂതന്‍ മുഖേനയാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റിയെന്നുള്ള രേഖ രാജ് ഭവന്‍ ഓഫീസ് ഹൈക്കോടതിക്ക് കൈമാറി. കേസില്‍ ജനുവരി 12നാണ് വാദം കേള്‍ക്കുന്നത്. ഗവര്‍ണര്‍ക്ക് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ നിയമങ്ങളാണ് നടക്കുന്നതെന്നും അതുകൊണ്ട് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താൽപര്യമില്ലെന്നും കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. അതേസമയം ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

Read also: കെ-റെയിൽ; സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE