അനധികൃത മദ്യക്കടത്ത്; തൃശൂരിൽ രണ്ട് പേര്‍ അറസ്‌റ്റില്‍

By Syndicated , Malabar News
liquor
Ajwa Travels

തൃശൂര്‍: പച്ചക്കറി കടയുടെ മറവില്‍ അനധികൃത മദ്യ വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്‌റ്റില്‍. മൈസൂര്‍ നഞ്ചന്‍കോട് പുതുകുളങ്ങര വീട്ടില്‍ സത്യന്‍ (42), കുറ്റൂര്‍ ചാമക്കാട് പുതുകുളങ്ങര വീട്ടില്‍ ശരത് (26) എന്നിവരെയാണ് തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സും കോലഴി റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ എസ് ബിജു ദാസും സംഘവും അമല കുറ്റൂര്‍ റോഡില്‍ വെച്ച് പിടികൂടിയത്. ഇവരില്‍ നിന്നു 45 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവും പിടിച്ചെടുത്തു. ബോട്ടിലിന് 3000 രൂപ നിരക്കിലായിരുന്നു ഇവര്‍ മദ്യം വിറ്റിരുന്നത്. മൈസൂരുവില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ട് വരുന്ന പച്ചക്കറികൾക്ക് ഇടയിൽ ഒളിപ്പിച്ചായിരുന്നു മദ്യക്കടത്ത്.

Read also: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് ചാർജ് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE