കീർത്തിയുടെ ‘സാനി കൈദം’ മെയ് ആറിന് ആമസോൺ പ്രൈമിൽ

By Film Desk, Malabar News
Ajwa Travels

അരുണ്‍ മാതേശ്വരം സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രം ‘സാനി കൈദം’ മെയ് ആറിന് പ്രേക്ഷകർക്ക് അരികിലേക്ക്. കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആമസോൺ പ്രൈമിലാണ് പ്രദർശനത്തിന് എത്തുക.

1980കളില്‍ നടന്ന സംഭവത്തെ ആധാരമാക്കിയാണ് സിനിമ. സിനിമയുടെ ഒരു ഭാഗം ബ്ളാക്ക് ആൻഡ് വൈറ്റ് ടോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

പൊന്നി എന്ന പോലീസ് കോൺസ്‌റ്റബിൾ കഥാപാത്രത്തെയാണ് ചിത്രത്തിൽ കീർത്തി അവതരിപ്പിക്കുന്നത്. ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ കീർത്തി സുരേഷിന്റെ ‘പൊന്നി’ യെ ഏറ്റെടുത്തിരുന്നു. പുതിയ ട്രെയ്‌ലറിലും താരത്തിന്റെ മാസ് ഡയലോഗും അഭിനയവും ശ്രദ്ധേയമാണ്. സെല്‍വരാഘവനും ശക്‌തമായ ഒരു കഥാപാത്രമായി എത്തുന്നു.

സ്വന്തം കുടുംബത്തെ ഇല്ലാതാക്കിയവർക്കെതിരെ പൊന്നി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. നിയമവും പോലീസും ഒന്നും ചെയ്യാത്തിടത്ത് സഹോദരനിലൂടെ പ്രതികാരം ചെയ്യാനൊരുങ്ങുന്ന പൊന്നിയെ ചിത്രത്തിൽ കാണാം.

യാമിനി യഗ്‌നമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നഗൂരനാണ്. സംഗീതം സാം സിഎസും നിർവഹിക്കുന്നു.

Most Read: നേരിട്ടത് ക്രൂരപീഡനം; വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ നടത്തി യുവതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE