ഗുജറാത്ത് ലക്ഷ്യമിട്ട് ആം ആദ്‌മി; പ്രചാരണത്തിന് തുടക്കമിട്ട് കെജ്‌രിവാള്‍

By Syndicated , Malabar News
Aravind Kejriwal,
Image Courtesy: TOI
Ajwa Travels

അഹമ്മദാബാദ്: പഞ്ചാബിലെ ഉജ്വല വിജയത്തിന് ശേഷം ഗുജറാത്ത് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്‌മി പാര്‍ട്ടി. സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാൻ ഗുജറാത്തിലെ ആദ്യ പൊതു പരിപാടിക്ക് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടക്കം കുറിച്ചു.

ആദിവാസി മേഖലയായ ബറൂച്ചില്‍ ‘ആദിവാസി സങ്കല്‍പ മഹാസമ്മേളനം’ എന്ന പേരില്‍ നടത്തിയ പൊതു പരിപാടിയിലാണ് കെജ്‌രിവാള്‍ പങ്കെടുത്തത്. ആദിവാസി വോട്ടുകള്‍ ലക്ഷ്യം വെച്ച് ഇതിനോടകം ആദിവാസി സംഘടനയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബിടിപി)യുമായി എഎപി സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

‘രാജ്യത്തെ രണ്ട് അതിസമ്പന്നര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. രാജ്യത്തെ അതിദരിദ്രരും ഗുജറാത്തില്‍ തന്നെയാണുള്ളത്. ബിജെപിയും കോണ്‍ഗ്രസും സമ്പന്നര്‍ക്ക് ഒപ്പമാണുള്ളത്. അവരെ കൂടുതല്‍ സമ്പന്നരാക്കുകയാണ്. എന്നാല്‍ കെജ്‌രിവാളും എഎപിയും പാവങ്ങള്‍ക്കുമൊപ്പമാണ്’- അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഗുജറാത്തില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചും ബിജെപി വോട്ടുകള്‍ ഭിന്നിപ്പിച്ചും തിരഞ്ഞെടുപ്പിനെ നേരിടാനാണ് എഎപിയുടെ നീക്കം.

Read also: മെഡിക്കല്‍ വിദ്യാർഥികൾക്ക് ചരക് ശപഥം; കോളേജ് ഡീനിനെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE