ഗോവ: ഐഎസ്എല്‍ സീസണിന് മുന്നോടിയായി നടന്ന പ്രീ സീസണ് ഫ്രണ്ട്ലി മാച്ചിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന് മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്സിയെ തകര്‍ത്താണ് കേരള ബ്ളാസ്റ്റേഴ്സ് മികച്ച വിജയം സ്വന്തമാക്കിയത്. മലയാളി യുവതാരം രാഹുല്‍ കെപിയുടെ കാലുകളില്‍ നിന്നാണ് ബ്ളാസ്റ്റേഴ്സിനായി രണ്ട് ഗോളുകളും പിറന്നത്.
ഇന്ന് ഗോവയില്‍ വെച്ച് നടന്ന മല്‍സരത്തില്‍ വിദേശ താരങ്ങള്‍ ഇല്ലാതെ ഇന്ത്യന്‍ താരങ്ങള്‍ മാത്രമായാണ് ഇരു ടീമുകളും കളിക്കളത്തില്‍ ഏറ്റുമുട്ടിയത്. ഇന്ത്യന്‍ യുവ താരങ്ങള്‍ മികച്ച പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവെച്ചത്.
കിബു വികൂന പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള കേരള ബ്ളാസ്റ്റേഴ്സിന്റെ ആദ്യ മല്‍സരം കൂടിയാണ് ഇന്ന് നടന്നത്. ബ്ളാസ്റ്റേഴ്സിന്റെ യുവനിരയാകെ നല്ല പ്രകടനം ഇന്ന് കാഴ്ചവെച്ചതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വരുന്ന ആഴ്ചകളില്‍ കേരള ബ്ളാസ്റ്റേഴ്സ് കൂടുതല്‍ സൗഹൃദ മല്‍സരങ്ങള്‍ കളിക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഐഎസ്എല്‍ ക്ളബ്ബുകളുമായി മാത്രമാകും സൗഹൃദ മല്‍സരങ്ങള്‍ നടക്കുക. അടുത്ത മല്‍സരം മുതല്‍ വിദേശ താരങ്ങളും സ്ക്വാഡില്‍ എത്തി തുടങ്ങുമെന്നാണ് അറിയുന്നത്. നവംബര്‍ 21നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുക.
Read Also: ‘കറുത്ത ഭൂമി’യിലൂടെ വീണ്ടും സംഗീത സംവിധായകയാവാന്‍ സയനോര