ഈ വർഷത്തെ ഡ്യൂറന്റ് കപ്പിൽ കേരള ബ്‌ളാസ്‌റ്റേഴ്‌സ് പങ്കെടുക്കും

By Staff Reporter, Malabar News
kbfc-durant
Ajwa Travels

കൊച്ചി: അടുത്ത മാസം അഞ്ച്‌ മുതൽ ഒക്‌ടോബർ 3 വരെ കൊൽക്കത്തയിൽ വച്ച് നടക്കുന്ന വിഖ്യാതമായ ഡ്യൂറന്റ് കപ്പ് ഫുട്‍ബോളിൽ കേരളത്തിന്റെ ഐഎസ്എൽ ടീമായ കേരള ബ്ളാസ്‌റ്റേഴ്‌സും കളത്തിൽ ഇറങ്ങും. വരാനിരിക്കുന്ന ഐഎസ്എൽ സീസണിന് മുന്നോടിയായുള്ള പ്രീസീസൺ ടൂർണമെന്റ് എന്ന നിലയിലാണ് ഇവാൻ മ്യൂക്കോവിച്ചിന്റെ സംഘം മൽസരിക്കാൻ തയ്യാറെടുക്കുന്നത്.

കെബിഎഫ്‌സിക്ക് പുറമെ ഐ-ലീഗിലെ കേരള സാന്നിധ്യമായ ഗോകുലം എഫ്‌സിയും ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഐഎസ്എല്ലിൽ നിന്ന് കെബിഎഫ്‌സിക്ക് പുറമെ നാല് ടീമുകൾ കൂടി ഉണ്ടെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി എന്നിവയാണ് മറ്റ് ഐഎസ്എൽ ക്ളബുകൾ. ഇതിനൊപ്പം പ്രമുഖ ടീമുകളായ സുദേവ എഫ്‌സി, ഇന്ത്യൻ ആർമി ടീമുകൾ, ഡെൽഹി എഫ്‍സി, ഇന്ത്യൻ നേവി തുടങ്ങിയവയും കിരീടത്തിനായി പോരടിക്കും. ഡ്യൂറന്റ് കപ്പിന്റെ നൂറ്റിമുപ്പതാമത് പതിപ്പാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്.

Read Also: ‘അന്യൻ’ ഹിന്ദി റീമേക്ക് പ്രതിസന്ധിയിൽ; ഉടമസ്‌ഥതയെ ചൊല്ലി തർക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE