കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ ഭക്ഷ്യകിറ്റുകൾ വിതരണം നിർവഹിച്ചു

By Desk Reporter, Malabar News
Kerala Haj Committee food kit distribution
Ajwa Travels

കൊണ്ടോട്ടി: കോവിഡ് പ്രതിസന്ധിമൂലം പ്രയാസമനുഭവിക്കുന്ന അത്യാവശ്യക്കാരായ 160 കുടുബങ്ങൾക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു. സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി അംഗം ശിഹാബ് കോട്ട പരിപാടി ഉൽഘാടനം ചെയ്‌തു.

ഹജ്‌ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധി വിജയിപ്പിക്കാനും തീരുമാനിച്ചു. പറമ്പാടൻ അബ്‌ദുൽകരീം അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസവ്വിർ സഅദി പ്രാർഥന നിർവഹിച്ചു. പി അബ്‌ദുറഹിമാൻ (ഇണ്ണി), എംസി കുഞ്ഞാപ്പു, മംഗലം സൻഫാരി, ഇകെ അബ്‌ദുൽ മജീദ്‌, മുജീബ് റഹ്‌മാൻ പുഞ്ചിരി എന്നിവരും പങ്കെടുത്തു. ടി അബ്‌ദുൽ അസീസ് ഹാജി സ്വാഗതവും സിദ്ദീഖ് പുല്ലാര നന്ദിയും പറഞ്ഞു.

Most Read: കോവിഡിനെ തുരത്താൻ ‘യാഗം’; അശാസ്‌ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE