കേരളത്തിൽ ഇതര സംസ്‌ഥാന ലോട്ടറി വിൽപനക്ക് അനുമതിയില്ല; ഹൈക്കോടതി

By Trainee Reporter, Malabar News
high court
Representational image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ ഇതര സംസ്‌ഥാന ലോട്ടറി വിൽപനക്ക് അനുമതിയില്ലെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. ഇതര സംസ്‌ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. സർക്കാർ ഉത്തരവ് ശരിവെക്കുന്നതാണ് ഹൈക്കോടതി നിലപാട്.

അന്യസംസ്‌ഥാന ലോട്ടറി നിയന്ത്രിക്കുന്നതിനായി നിയമം കൊണ്ടുവരാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്നും, കേന്ദ്രത്തിന് മാത്രമാണ് ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ അധികാരം ഉള്ളതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. കോയമ്പത്തൂരിലെ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊലൂഷ്യന്‍ എന്ന കമ്പനി നല്‍കിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

Read also: കോവിഡ് നിയന്ത്രണ ലംഘനം; 777 പേർക്കെതിരെ നടപടിയെടുത്ത് ഖത്തർ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE