അന്യ സംസ്‌ഥാന ലോട്ടറി വില്‍പന; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

By Syndicated , Malabar News
supreme cout_malabar news
Ajwa Travels

ന്യൂഡെൽഹി: അന്യ സംസ്‌ഥാന ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. അന്യ സംസ്‌ഥാന ലോട്ടറി വില്‍പനക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് 2005ല്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവാണ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്‌തത്‌.

നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിക്കിം സര്‍ക്കാരിന്റെയും പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ എ ജോണ്‍ കെന്നഡിയുടെയും ഹരജിയിലായിരുന്നു ഹൈക്കോടതി നടപടി. ഇതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തു. വിശദമായി വാദം കേള്‍ക്കാമെന്നും വ്യക്‌തമാക്കി.

Read also: ‘ഭാരത്​ മാതാ കീ ജയ്​’ വിളിച്ചാൽ രാജ്യ സ്‌നേഹമാവില്ല; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE