‘ഭാരത്​ മാതാ കീ ജയ്​’ വിളിച്ചാൽ രാജ്യ സ്‌നേഹമാവില്ല; ശിവസേന

By Syndicated , Malabar News
malabarnews-uddhav
Ajwa Travels

മുംബൈ: ‘ഭാരത്​ മാതാ കീ ജയ്​’ വിളിച്ചതുകൊണ്ട് മാത്രം രാജ്യസ്‌നേഹം ഉണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്​ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ്​ താക്കറെ. ഗവർണർ ഭഗത്​ സിംഗ്​ കോഷ്യാരിയുടെ നിയമസഭാ പ്രസംഗത്തിന്​ നന്ദി പറയവെയാണ്​ ആർഎസ്എസിന്റെയും ബിജെപിയുടെയും രാജ്യസ്‌നേഹത്തെ ശിവസേന ചോദ്യം ചെയ്‌തത്‌.

‘സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ ശിവസേന നിലവിൽ വന്നിരുന്നില്ല. എന്നാല്‍, നിങ്ങളുടെ മാതൃസംഘടനയായ ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് മാറിനിന്നു. അധികാരത്തിലിരുന്ന് ജനങ്ങള്‍ക്ക് നീതി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല’; ഉദ്ദവ് പറഞ്ഞു.

മഹാരാഷ്‌ട്രയിൽ ഉണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ രണ്ട് തവണ ശുപാര്‍ശ ചെയ്‌തിട്ടും എന്തുകൊണ്ടാണ് കേന്ദ്രം രാജ്യസ്‌നേഹിയായ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കാത്തതെന്നും ഉദ്ദവ് ചോദിച്ചു.

Read also: ബാങ്കിന്റെ പേരില്‍ വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്‌ടമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE