ഞായറാഴ്‌ചകളിൽ നറുക്കെടുപ്പ്; സംസ്‌ഥാനത്ത്‌ പുതിയ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി

By Trainee Reporter, Malabar News
lottery sale
Representational image
Ajwa Travels

തിരുവനന്തപുരം: ഞായറാഴ്‌ചകളിൽ നറുക്കെടുക്കുന്ന പുതിയ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി സംസ്‌ഥാന ഭാഗ്യക്കുറി വകുപ്പ്. ‘ഫിഫ്റ്റി-ഫിഫ്റ്റി’ എന്ന പേരിലാണ് പുതിയ ടിക്കറ്റ് പുറത്തിറക്കിയത്. എല്ലാ ഞായറാഴ്‌ചകളിലും ആയിരിക്കും ടിക്കറ്റിന്റെ നറുക്കെടുപ്പ്. 50 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാനമായി ഒരുകോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് സമ്മാനം. പുതിയ ടിക്കറ്റ് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ പ്രകാശനം ചെയ്‌തു. കേരള ലോട്ടറി 50 വർഷം പൂർത്തിയാക്കിയത് കണക്കിലെടുത്താണ് ഫിഫ്റ്റി-ഫിഫ്റ്റി പേര് നൽകിയത്.

ഈ മാസം 29ന് ആണ് ആദ്യ നറുക്കെടുപ്പ്. തിങ്കൾ മുതൽ ശനി വരെ യഥാക്രമം വിൻവിൻ, സ്‌ത്രീശക്‌തി, അക്ഷയ, കാരുണ്യ പ്ളസ്, നിർമൽ, കാരുണ്യ എന്നീ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.  കോവിഡ് കാരണം ഞായറാഴ്‌ചകളിലുള്ള നറുക്കെടുപ്പ് ഒഴിവാക്കിയിരുന്നു.

Most Read: തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചു; സാബു എം ജേക്കബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE