വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടി കേരളം

By Team Member, Malabar News
Foreign Made Liquor
Ajwa Travels

തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടാൻ തീരുമാനിച്ച് കേരളം. ഇതോടെ വിദേശ നിർമിത പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയുടെ വരെ വർധന ഉണ്ടാകും. കോവിഡ് വ്യാപനം തീർത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇപ്പോൾ വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടാൻ തീരുമാനമായത്.

അതേസമയം ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ വർധന ഉണ്ടാകില്ല. വിദേശ നിർമിത മദ്യത്തിന് വെയര്‍ ഹൗസ് മാര്‍ജിന്‍ 5 ശതമാനത്തില്‍ നിന്ന് 14 ശതമാനമായും, റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായുമാണ് ഉയര്‍ത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയുടെ വരെ വർധന ഉണ്ടായത്. എന്നാൽ ബെവ്കോയുടെ പ്രതിമാസ വിൽപനയിൽ 0.2 ശതമാനമാണ് വിദേശ നിർമിത മദ്യത്തിന്റെ വിൽപന.

Read also : ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’; നായകൻ റോഷൻ ബഷീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE