ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’; നായകൻ റോഷൻ ബഷീർ

By Siva Prasad, Special Correspondent (Film)
  • Follow author on
Vincent and the Pope _ Roshan Basheer is Hero
Ajwa Travels

ദൃശ്യം ഫെയിം റോഷൻ ബഷീർ നായകനായെത്തുന്നവിൻസെന്റ് ആൻഡ് ദി പോപ്പ് ത്രസിപ്പിക്കുന്ന ട്രെയ്‌ലർടീം ജാങ്കോ സ്‌പേസ്‌ എന്ന യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌തു.

കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ വിൻസെന്റ് ആൻഡ് ദി പോപ്പ് ഓഗസ്‌റ്റ് ആറിന് എട്ടോളം ഒടിടി ചാനലുകൾ വഴിയാണ് റിലീസ് ചെയ്യുന്നത്.

റിവഞ്ജ് ത്രില്ലെർ ജോണറിൽ ഒരുക്കിയ 25മിനിറ്റ് വരുന്ന ഹ്രസ്വ സിനിമയാണ് വിൻസെന്റ് ആൻഡ് ദി പോപ്പ്‘. വിൻസെന്റ് എന്ന ഹിറ്റ്മാൻ തന്റെ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്‌സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.

‘പോപ്പ് സിനിമയിലെ മറ്റൊരു കഥാപാത്രത്തിന്റെ പേരാണ്. ഈ കഥാപാത്രവും സിനിമയിൽ നിർണായകമാണ്. വിവിധ ഭാഷകളിലായി 15ഓളം ചിത്രങ്ങളിൽ അഭിനയിച്ച റോഷൻ നായക വേഷത്തിലെത്തുന്ന ഹ്രസ്വസിനിമ, ബിജോയ് പിഐ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളെ കോർത്തിണക്കിയ വിൻസെന്റ് ആൻഡ് ദി പോപ്പ്‘ –ൽ നവാഗതനായ റിയാസ് അബ്‌ദുൽ റഹീമാണ് ടാക്‌സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. വിൻസെന്റ് ആൻഡ് ദി പോപ്പ് ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത ഈ ലിങ്കിൽ വായിക്കാം.

Most Read: മീൻകുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ല; നടക്കുന്നത് വ്യാജപ്രചാരണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE