വിൻസെന്റ് ആൻഡ് ദി പോപ്പ് റിലീസിന്; ചിത്രത്തിൽ റോഷൻ നായകനാകുന്നു

By Siva Prasad, Special Correspondent (Film)
  • Follow author on
Roshan Basheer's vincent and the pope

റോഷൻ ബഷീർ നായകനായെത്തുന്ന വിൻസെന്റ് ആൻഡ് ദി പോപ്പ് എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറിനെ മലയാളത്തിലും തെലുങ്കിലും അവതരിപ്പിച്ച റോഷൻ ബഷീർ 2010പ്ളസ് ടു എന്ന ചിത്രത്തിൽ പ്രിൻസിനെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 15ഓളം ചിത്രങ്ങളിൽ അഭിനയിച്ച റോഷൻ നായക വേഷത്തിലെത്തുന്ന സിനിമയാണ് വിൻസെന്റ് ആൻഡ് ദി പോപ്പ്. ബിജോയ് പിഐ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അടിമുടി സ്‌റ്റയിലൈസ്‌ഡ് ഗെറ്റപ്പിലാണ് റോഷൻ എത്തുന്നത്. ചിത്രത്തിന്റെഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ അഖിൽ ഗീതാനന്ദ് ആണ്. സഞ്‌ജീവ്‌ കൃഷ്‌ണൻ പശ്‌ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രം വാണിമഹൽ ക്രീയേഷൻസാണ് നിർമിച്ചിരിക്കുന്നത്. റിവഞ്ച് ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ വിൻസെന്റ് എന്ന ഹിറ്റ്മാൻ തന്റെ ജീവിതത്തിലെ നിർണായക യാത്രവേളയിൽ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്‌സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥ.

വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളെ കോർത്തിണക്കി ഇതുവരെ പറയാത്ത രീതിയാണ് ചിത്രത്തിന് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ, വിൻസെന്റ് ആൻഡ് ദി പോപ്പ് എന്ന ചിത്രം മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌ഥത പുലർത്തും‘ –സംവിധായകൻ പറഞ്ഞു.

Roshan Basheer's vincent and the pope
റോഷൻ ബഷീർ

നവാഗതനായ റിയാസ് അബ്‌ദുൽ റഹീമാണ് ടാക്‌സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ചിത്രം കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ ഷൂട്ടിങ് പൂർത്തിയാക്കി. ജൂൺ അവസാനവാരം പ്രമുഖ ഒടിടി ചാനലുകൾ വഴി വിൻസെന്റ് ആൻഡ് ദി പോപ്പ് റിലീസ് ചെയ്യും.

Most Read: ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE