മണ്ണെണ്ണ വിലയിൽ വർധന; ലിറ്ററിന് 6 രൂപ കൂട്ടി എണ്ണക്കമ്പനികൾ

By Team Member, Malabar News
Kerosene Price increased By 6 Rupee In Kerala
Ajwa Travels

തിരുവനന്തപുരം: മണ്ണെണ്ണ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 6 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്‌ വർധിപ്പിച്ചത്. ഇതോടെ സംസ്‌ഥാനത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയർന്നു. ജനുവരി മാസം വരെ 53 രൂപയായിരുന്ന മണ്ണെണ്ണയുടെ വിലയാണ് ഇപ്പോൾ 59 ആയി ഉയർത്തിയത്.

പുതുക്കിയ വില ഇന്ന് മുതൽ നിശ്‌ചയിച്ചാണ് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ സിവില്‍ സപ്ളൈസ് വകുപ്പ് ഇതിനകം തന്നെ മണ്ണെണ്ണ സംഭരിക്കുകയും റേഷന്‍ കടകളില്‍ എത്തിക്കുകയും ചെയ്‌തിട്ടുണ്ട്. മാര്‍ച്ച് മാസം വരെയുള്ള മണ്ണെണ്ണ 47 രൂപ നിരക്കിലാണ് സംസ്‌ഥാനം വാങ്ങിയത്. അതിനാല്‍ തന്നെ ജനുവരി മാസത്തിലെ വിലയ്‌ക്ക്‌ തന്നെ വില്‍ക്കാനാകും.

Read also: മീഡിയാ വൺ വിലക്ക്; ഹൈക്കോടതി സ്‌റ്റേ തിങ്കളാഴ്‌ച വരെ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE