സംസ്‌ഥാനത്ത് മണ്ണെണ്ണയുടെ വില വർധിപ്പിക്കില്ല; മന്ത്രി

By Team Member, Malabar News
Kerosene Price Will Not Increase In Kerala Said Minister GR Anil
Ajwa Travels

തിരുവനന്തപുരം: മണ്ണെണ്ണയുടെ വിലയിൽ വലിയ വർധനയാണ് എണ്ണക്കമ്പനികൾ വരുത്തിയതെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. നിലവില്‍ 53 രൂപയ്‌ക്കാണ് സംസ്‌ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ നല്‍കുന്നത്. വില വര്‍ധന നടപ്പിലാക്കിയാല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 60 രൂപയോളമാകും.

എന്നാൽ നിലവിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന വില വര്‍ധന ഒഴിവാക്കി ജനുവരി മാസത്തെ വിലയ്‌ക്ക്‌ തന്നെ സംസ്‌ഥാനത്തെ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുമെന്നും, അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുവിതരണ വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്തെ റേഷന്‍ കടകളിലൂടെ മാര്‍ച്ച് വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബറില്‍ തന്നെ ബന്ധപ്പെട്ട ഓയില്‍ കമ്പനികളില്‍ നിന്നും പൊതുവിതരണ വകുപ്പ് ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: ഞായറാഴ്‌ച നിയന്ത്രണം; ആരാധനയ്‌ക്ക് ഇളവ് നൽകണമെന്ന് കെസിബിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE