‘കെജിഎഫ് 2’ ട്രെയ്‌ലർ എത്തി; ആവേശത്തിൽ കാണികൾ

By Film Desk, Malabar News
Ajwa Travels

സിനിമാപ്രേമികള്‍ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ‘കെജിഎഫ് 2’ ട്രെയ്‌ലർ പുറത്തുവിട്ടു. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും നിറഞ്ഞാടുന്ന ട്രെയ്‌ലർ മികച്ച പ്രതികരണമാണ് നേടുന്നത്.

മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങളെന്ന് വ്യക്‌തമാക്കുന്നതാണ് ട്രെയ്‌ലർ. ഹോമബിൾ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ട ട്രെയ്‌ലർ ചുരുങ്ങിയ സമയം കൊണ്ട് 5 ലക്ഷത്തിലേറെ പേരാണ് കണ്ടത്.

പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് ‘കെജിഎഫ്’ രണ്ടാം ഭാഗത്തിൽ പറയുന്നത്. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. തെന്നിന്ത്യയിലാകെ തരംഗം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

KGF-2-RELEASE

Most Read: ജൻമനാട്ടിലെ ചടങ്ങിനിടെ നിതീഷ് കുമാറിന് നേരെ ആക്രമണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE