കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

By News Bureau, Malabar News
Ajwa Travels

ബെംഗളൂരു: കന്നഡ സിനിമാ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. 54 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു അദ്ദേഹം.

2008ല്‍ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ ‘സംഗമത്തിലൂ’ടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ‘കെജിഎഫി’ലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ‘കെജിഎഫ്’ ഒന്ന്, രണ്ട് ഭാഗങ്ങളിലെ തന്റെ കഥാപാത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ മോഹന്‍ ജുനേജ സുപരിചിതനായി മാറി.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ഹാസ്യതാരമായും മോഹന്‍ ജുനേജ അഭിനയിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയായ മോഹന്‍ ഏകദേശം 100ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കുമെന്നാണ് വിവരം. മോഹന് ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തിന്റെ ബെംഗളൂരുവിലെ വീട്ടിലെത്തിയിട്ടുണ്ട്.

Most Read: ഷവർമ ദുരന്തം വീണ്ടും; തമിഴ്‌നാട്ടിൽ മൂന്ന് വിദ്യാർഥികൾക്ക് വിഷബാധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE