ഷവർമ ദുരന്തം വീണ്ടും; തമിഴ്‌നാട്ടിൽ മൂന്ന് വിദ്യാർഥികൾക്ക് വിഷബാധ

By News Desk, Malabar News
'Operation Shawarma'; 36 lakh rupees was received as fine - health department
Representational Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ ഷവർമയിൽ നിന്ന് വിഷബാധയേറ്റ് മൂന്ന് വിദ്യാർഥികൾകൾ ആശുപത്രിയിൽ. തഞ്ചാവൂരിലെ ഒരത്തുനാട് സർക്കാർ വെറ്റിനറി കോളേജിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് വിദ്യാർഥികൾ. മൂന്ന് പേരുടേയും ആരോ​ഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രവീൺ (22), പുതികോട്ട സ്വദേശി പരമേശ്വരൻ (21), ധർമപുരി സ്വദേശി മണികണ്‌ഠൻ (21) എന്നീ വിദ്യാർഥികളാണ് ഒരത്തുനാടുളള റെസ്‌റ്റോറന്റിൽ നിന്ന് ഷവർമ കഴിച്ചത്. ഹോസ്‌റ്റലിൽ തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഛർദ്ദിയും മറ്റ് അസ്വസ്‌ഥതകളും ഉണ്ടായതോടെ കോളേജ് അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ ഒരത്തുനാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്‌ച മധുരയിലെ നിരവധി കടകളിൽ ഭക്ഷ്യസുരക്ഷാ സംഘം നടത്തിയ റെയ്‌ഡ് നടത്തിയിരുന്നു. ഇതിൽ അഞ്ച് കടകളിൽനിന്ന് 10 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. കേരളത്തിലെ കാസർ​ഗോഡ് ഷവർമ കഴിച്ച് ഒരു വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടിലും പരിശോധന നടപടികൾ ഊർജിതപ്പെടുത്തിയിരുന്നു.

Most Read: ‘ഒരു രാത്രിക്ക് 500’; ഓൺലൈൻ ലോണെടുത്ത യുവതിക്കെതിരെ അപകീർത്തി പ്രചാരണം, ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE