‘ഖോ ഖോ’ ഇനി ആമസോണിലും; പ്രദർശനം ആരംഭിച്ചതായി സംവിധായകൻ

By Team Member, Malabar News
Ajwa Travels

രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ സ്‌പോർട്സ് ചിത്രം’ ഖോ ഖോ’ ആമസോണിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ റിജി നായരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആമസോണിന് പുറമെ സൈന പ്ളേ, സിംപ്ളി സൗത്ത്, ഫില്‍മി എന്നീ ഒടിടി പ്ളാറ്റ്‌ഫോമുകളിലും ചിത്രം പ്രദർശനം നടത്തുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി.

ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം രജിഷ വിജയൻ സ്‌പോർട്സ് താരമായി വേഷമിട്ട ചിത്രമാണ് ഖോ ഖോ. ചിത്രത്തിൽ ഖോ ഖോ പരിശീലകയായ അധ്യാപികയായാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തിയേറ്ററിൽ പ്രദർശനം നടത്തിയിരുന്ന ചിത്രം കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പ്രദർശനം നിർത്തുകയായിരുന്നു.

സംവിധാനത്തോടൊപ്പം രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. 2017ല്‍ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന പുരസ്‍കാരം നേടിയ സംവിധായകനാണ് രാഹുൽ റിജി നായർ. ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഫസ്‌റ്റ് പ്രിന്റ് സ്‌റ്റുഡിയോസ് ആണ്. കൂടാതെ മമിത ബൈജു, വെങ്കിടേഷ് വിപി, രജ്‌ഞിത്ത് ശേഖര്‍ നായര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also : കോവിഡ് വ്യാപനം ലോകത്തിൽ സമാനതകളില്ലാത്ത തൊഴിൽ പ്രതിസന്ധി സൃഷ്‌ടിച്ചു; യുഎൻ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE