കിന്റർഗാർട്ടനിലെ കത്തിയാക്രമണം; രണ്ട്‍ കുട്ടികൾക്ക് ദാരുണാന്ത്യം

By Staff Reporter, Malabar News
kindergarten attack
Representational Image
Ajwa Travels

ബെയ്‌ജിങ്‌: ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ഗ്വാങ്‌സിയിലെ കിന്റർഗാർട്ടനിൽ നടന്ന കത്തിയാക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്നു രണ്ട് കുട്ടികൾ മരണപ്പെട്ടു. ആക്രമണത്തിൽ 16 കുട്ടികൾക്കും 2 അധ്യാപകർക്കുമാണ് പരിക്കേറ്റിരുന്നത്.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ടിനായിരുന്നു സംഭവം. ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻ‌ഹുവ നേരത്തെ റിപ്പോർട് ചെയ്‌തിരുന്നു.

പരിക്കേറ്റ മറ്റുള്ളവർ ബെയ്‌ലിയു സിറ്റി പീപ്പിൾസ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായും സിൻ‌ഹുവ റിപ്പോർട് ചെയ്‌തു. പ്രദേശവാസിയായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായും റിപ്പോർട്ടുണ്ട്.

Read Also: പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE