കിന്റര്‍ഗാര്‍ട്ടനില്‍ കത്തിയാക്രമണം; 16 കുട്ടികള്‍ക്കും 2 അധ്യാപകര്‍ക്കും പരിക്ക്

By Staff Reporter, Malabar News
kindergarten_attack
Representational image
Ajwa Travels

ബെയ്ജിങ്: ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ കത്തിയാക്രമണം. 16 കുട്ടികള്‍ക്കും രണ്ട് അധ്യാപകർക്കും ആക്രമണത്തിൽ പരിക്കേറ്റു. ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തെ കിന്റർഗാർട്ടനിലാണ് സംഭവം.

പ്രദേശവാസിയായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായും ചൈന ഗ്ളോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് (സിജിടിവി) റിപ്പോർട് ചെയ്‌തു. പരിക്കേറ്റ മുഴുവൻ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ടിനായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

നിരായുധരായ സാധാരണക്കാർ, കിന്റർഗാർട്ടൻ, മിഡിൽ സ്‌കൂളുകൾ, തുടങ്ങിയവയെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ഇവിടെ പതിവാകുകയാണ്.

Read Also: ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE