ആഷിഖ് അബു ചിത്രത്തിൽ നായകനാകാൻ കിംഗ് ഖാൻ

By Film Desk, Malabar News
Ajwa Travels

ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി പുതിയ സിനിമ ചെയ്യുന്നതിനെ കുറിച്ച് സംവിധായകൻ ആഷിഖ് അബു. കഥയുടെ ആശയം താരവുമായി പങ്കുവച്ചിട്ടുണ്ടെന്നും കോവിഡ് കാരണമാണ് കൂടിക്കാഴ്‌ചകൾ സാധിക്കാത്തതെന്നും ആഷിഖ് അബു പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാരൂഖുമൊത്തുള്ള തന്റെ ചിത്രത്തെ കുറിച്ച് ആഷിഖ് വെളിപ്പെടുത്തിയത്.

‘ഷാരൂഖുമായി ആദ്യ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കഥയുടെ ആശയം അദ്ദേഹത്തോട് പറഞ്ഞു. ആ കഥയുടെ ത്രെഡ് വികസിപ്പിക്കാൻ കുറച്ചധികം സമയമെടുക്കും. കോവിഡ് വന്നതോടെ നടനുമായുള്ള കൂടുതൽ കൂടിക്കാഴ്‌ചകൾ വൈകി. മാത്രമല്ല ഷാരൂഖ് ഖാന്റെ സിനിമ ഷെഡ്യൂളുകൾ മാറിയതിനാൽ ബാക്കി നടപടികൾ ഉണ്ടാകാൻ താമസമെടുക്കും’ ആഷിഖ് വ്യക്‌തമാക്കി.

സിനിമക്കായി പ്രശസ്‌ത എഴുത്തുകാരൻ ശ്യാം പുഷ്‌കരനായിരുക്കും തിരക്കഥയൊരുക്കുന്നതെന്നും സംവിധായകൻ അറിയിച്ചു. ഭാവിയിൽ എപ്പോൾ വേണമെങ്കിലും ഈ പ്രോജക്റ്റ് സംഭവിക്കുമെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.

അതേസമയം ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘നാരദന്‍’ ആണ് ആഷിഖ് അബുവിന്റേതായി റിലീസ്‌ന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച് 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Most Read: സംസ്‌ഥാനത്ത് 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്‌ടർമാർ; ചരിത്ര നേട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE